seveeli

തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചി കോത്സവം ആറാട്ടോടെ സമാപിച്ചു. ഇന്നലെ വൈകിട്ട് ഉത്സവത്തിന് സമാപനം കുറിച്ച് കാഴ്ചശീവേലി നടന്നു. വൈകിട്ട് 7ന് കൊടിയിറക്കി. തുടർന്ന് ചക്കംകുളങ്ങരയിലേയ്ക്ക് ആറാട്ട് എഴുന്നനള്ളിപ്പ് നടന്നു. രാത്രി 11. 30 നായിരുന്നു ആറാട്ട്.തുടർന്ന് ക്ഷേത്രത്തിലേയ്ക്ക് തിരിച്ചെഴുന്നള്ളിപ്പിനുു ശേഷം പുലർച്ചെ കൊടിമരച്ചുവട്ടിൽ പറ നിറയ്ക്കക്കലോടെ ചടങ്ങുകൾ സമാപിച്ചു.