കൊച്ചി: വിദ്യാഭ്യാസ സാങ്കേതിക ആപ്പായ എസ്.കെ.എഡ്യു ഇന്ന് പുറത്തിറക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സമഗ്രമായ വികാസത്തിനുതകുന്നതാണ് ആപ്പ്. കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്തിരിക്കുന്ന ജെ.പി.എൻമി എന്ന സംരംഭത്തിന്റേതാണ് ആപ്പ്. സ്കൂളുകൾ മുഖേനയാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്. കുട്ടികളിലെ മാനസികാരോഗ്യം വിലയിരുത്തൽ, വ്യക്തിപരമായ കരുതൽ, കുട്ടികളിലെ കഴിവുകൾ കണ്ടെത്തൽ, പഠനവും സ്വഭാവരൂപീകരണവും മെച്ചപ്പെടുത്താനുള്ള കർമ്മ പദ്ധതി, കഴിവുകൾ പ്രദർശിപ്പിക്കാനുളള അവസരം തുടങ്ങിയ സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാകും.