mahila-meet
തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മഹിള സംഗമം

കൊച്ചി: മഹിള മോർച്ച തൃക്കാക്കര നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മഹിളാ സംഗമവും നഗരസഭ സ്ഥാനാർത്ഥികൾക്കുള്ള സ്വീകരണവും മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പത്മജ.എസ്.മേനോൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലതാ ഗോപിനാഥ് അദ്ധ്യക്ഷയായിരുന്നു. കേന്ദ്ര സർക്കാറിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിച്ചു കൊണ്ട് വോട്ടഭ്യർത്ഥിച്ചാൽ വിജയം സുനിശ്ചിതമാണെന്ന് പത്മജ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ലേഖ നായ്ക്ക്, മണ്ഡലം സെക്രട്ടറി സുമലത ഉദയൻ എന്നിവർ സംസാരിച്ചു. വിവിധ ഏരിയകളിലെ വനിത സ്ഥാനാർത്ഥികളെ പത്മജ എസ്. മേനോൻ ഷാൾ അണിയിച്ചു.