ആലുവ: സ്റ്റിയറിംഗ് ലോക്കായതിനെ തുടർന്ന് കാർ മതിലിലേക്ക് ഇടിച്ചുകയറി. കാറിലുണ്ടായിരുന്നവർക്ക് രണ്ടുപേർക്ക് നിസാരപരിക്കേറ്റു. ആലുവ ബ്രിഡ്ജ് റോഡിൽ വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെയാണ് അപകടം. ദേശീയപാതയിൽ നിന്ന് കീഴ്മാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ സ്റ്റിയറിംഗ് ഇടതുഭാഗം ലോക്കാകുകയായിരുന്നു.
തുടർന്നാണ് സമീപത്തെ വില്ലേജ് ഓഫീസിന്റെ മതിലിൽ ഇടിച്ചുനിന്നത്. കാറിലുണ്ടായിരുന്ന മണ്ണാർക്കാട് പറോക്കോട്ടിൽ അനില സത്യൻ, കീഴ്മാട് എരുമത്തല തറനിലത്തിൽ ശ്രീലക്ഷ്മി രാജേഷ് എന്നിവർക്ക് നിസാര പരിക്കേറ്റു. ഇവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിലയുടെ മകൻ വിഷ്ണു, മരുമകൾ വിജയലക്ഷ്മി എന്നിവർ പരിക്കില്ലാതെ രക്ഷപെട്ടു.