കളമശേരി : കളമശേരി നോർത്തിൽ പ്രവർത്തിക്കുന്ന അരുൾ ട്രാൻസ്പോർട്ട് ഉടമ പാലക്കാട് ചുള്ളിയാർ ഡാമിലെ നിളമൻസിലിൽ ഷാജഹാനെ (42) കുത്തിപ്പരിക്കേൽപ്പിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. നെഞ്ചിനും വയറിനും തോളെല്ലിനുമാണ് കുത്തേറ്റത്. ഷാജഹാൻ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് പേർ ചേർന്നാണ് ഷാജഹാനെ കുത്തിവീഴ്ത്തിയത്. വീട്ടിൽ നിന്നും വിളിച്ചിറക്കിയ ശേഷമായിരുന്നു ആക്രമണം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.