കൊച്ചി: തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിൽ ഈഴവർക്ക് അർഹമായ പ്രാതിനിധ്യം നൽകാത്തതിൽ എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയുടെ യോഗം പ്രതിഷേധിച്ചു.
സംഘടനയിലും സ്ഥാനാർത്ഥി നിർണയത്തിലും രാഷ്ട്രീയ പാർട്ടികൾ സമുദായാംഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.കെ. ജവഹരി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ. രാജീവ്, പി.വി. സാംബശിവൻ, എ.എം. ദയാനന്ദൻ, മണി ഉദയൻ എന്നിവർ പ്രസംഗിച്ചു.