കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ കാർഷിക വിപണന കേന്ദ്രം കോലഞ്ചേരിയിലെ പുതിയ മന്ദിരത്തിൽ പ്രവർത്തനം തുടങ്ങി. വിപണിയുടെ ആദ്യ ലേലം മുൻ പഞ്ചായത്ത് പ്രസിഡന്റ് നിബു കെ. കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു. വിപണി പ്രസിഡന്റ് കുര്യാക്കോസ്, ബാബു തെങ്ങുമ്പിള്ളി, എം.എൻ.അജിത് എന്നിവർ സംസാരിച്ചു.