കൊച്ചി : മൊബൈൽ ആൻഡ് റീ ചാർജ് റീട്ടെയിൽ അസോസിയേഷൻ (എം.ആൻഡ് ആർ.ആർ.എ) ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി ശ്രീനാഥ് മംഗലത്ത്, ജനറൽ സെക്രട്ടറിയായി കെ.എ. ഷിഹാബ്, ട്രഷററായി സി.എസ്. നിസാർ എന്നിവരാണ് ഭാരവാഹികൾ. വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ അഫിലിയേറ്റ് ചെയ്ത സംഘടനയുടെ യോഗം ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ റിയാസ് ഉദ്ഘാടനം ചെയ്തു. സംഘടന സംസ്ഥാന പ്രസിഡന്റ് ശിവ ബിജു, യൂണിറ്റ് പ്രസിഡന്റ് കെ.എസ്. മാത്യു തുടങ്ങിയവരും പ്രസംഗിച്ചു.