കൊച്ചി: സി.പി.എം. എളംകുളം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. ലാൽ മാത്യു കോൺഗ്രസിൽ ചേർന്നു. കൊച്ചി നഗരസഭയിലേയ്ക്ക് ഗാന്ധിനഗറിൽ നിന്ന് മത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാർത്ഥി പി.ഡി. മാർട്ടിന്റെ തിരഞ്ഞെടുപ്പ് കൺവൻഷനിൽ ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ പാർട്ടി അംഗത്വം നൽകി. മണ്ഡലം പ്രസിഡന്റ് ഒ.ജി. ബെന്നി അദ്ധ്യക്ഷനായി. പി.ടി. തോമസ് എം.എൽ.എ., ഡൊമിനിക് പ്രസന്റേറേഷൻ, സേവ്യർ പടിയത്തറ, വിജു ചൂളക്കൽ, തമ്പി ചെള്ളാത്ത് എന്നിവർ സംസാരിച്ചു.