കൊച്ചി: കേരള സർക്കാരിന്റെ പൊലീസ് ആക്ട് ഭേദഗതി ജനാധിപത്യ വിരുദ്ധമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻവേദി ഐ.ടി സെൽ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. നീതിപീഠം കുറ്റം നിർണയിക്കുന്ന രീതിക്ക് പകരം പൊലീസിന് വിവേചനാധികാരം നൽകുന്ന കരിനിയമം നീക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പട്ടു.

ചീഫ് കോ ഓർഡിനേറ്റർ മാമ്പുഴക്കരി വി.എസ്. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ബാബു വാഴൂർ, യു. മേഘ, സി.വി. രമേശ്, മുരളീകൃഷ്ണൻ, അഡ്വ. കരോൾ ആലഞ്ചേരി, വൈശാഖ് കെ.വി., രാജേഷ് പി., ഷംസുദ്ദീൻ പി.ഇ., ജോസഫ് തോമസ് എന്നിവർ സംസാരിച്ചു.