അങ്കമാലി: എൽ.ഡി.എഫ് മഞ്ഞപ്ര പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഫാസ് ഓഡിറ്റോറിയത്തിൽ നടന്നു.സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.എ.ചാക്കൊച്ചൻ ഉദ്ഘാടനം ചെയ്തു.എൽ.ഡി.എഫ് കൺവീനർ ജോണി തോട്ടക്കര അദ്ധ്യക്ഷനായി. അഡ്വ.ജോസ് തെറ്റയിൽ,പി ജെ വർഗ്ഗീസ്,അഡ്വ.കെ.കെ ഷിബു, സി. ബി.രാജൻ,അഡ്വ.ബിബിൻ വർഗ്ഗീസ്,ബോബി ദേവസ്യ,വി ഒ വർഗ്ഗീസ്,പി എൻ കുമാരൻ, കുര്യാക്കോസ് കണ്ടമംഗലത്താൻ,കെ പി യാക്കോബ്,എ കെ ജോസഫ്,എ.പി രാമകൃഷ്ണൻ ,തിരഞ്ഞെടുപ്പ് ലോക്കൽ സെക്രട്ടറി രാജു അമ്പാട്ട് , എ പി വർഗ്ഗീസ് എന്നിവർ സംസാരിച്ചു. 201 അംഗ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ:ബോബി ദേവസ്യ(ചെയർമാൻ),രാജു അമ്പാട്ട് (കൺവീനർ),ഐ പി ജേക്കബ് (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.