അങ്കമാലി: മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ പ്രമുഖരായ ഇടതുമുന്നണി നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിൽ ചേക്കേറി. ജനതാദൾ (എസ്) ജില്ലാവൈസ് പ്രസിഡന്റ് എം. പി. പൗലോസ് മുൻപഞ്ചായത്ത് മെമ്പർ എം. പി. ഔസേഫ്, സി.പി.എം. മുൻ ബ്രാഞ്ച് സെക്രട്ടറി എ.ആർ. പ്രഭു, വി.സി. പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് നിരവധി നേതാക്കളും പ്രവർത്തകരും ഇടത് പാർട്ടികളിൽ നിന്ന് രാജി വച്ച് കോൺഗ്രസിൽ ചേരുന്നത്.ഇവർക്ക് കോൺഗ്രസ് അംഗത്വം നൽകുമെന്ന് മണ്ഡലം പ്രസിഡന്റ് ഏല്യാസ്. കെ. തരിയൻ അറിയിച്ചു.