കിഴക്കമ്പലം: കുന്നത്തുനാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ സംഗമം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ കെ.എ.വർഗീസ് അദ്ധ്യക്ഷനായി. വി.പി.സജീന്ദ്രൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം പ്രൊഫ.എൻ.പി.വർഗീസ്, ഡി.സി.സി ജനറൽ സെക്രട്ടറി വർഗീസ് ജോർജ്, നിബു കെ.കുര്യാക്കോസ്, കെ.എച്ച്.മുഹമ്മദ്കുഞ്ഞ്, കെ.കെ.അലി, സലാം കു​റ്റിക്കൽ, എം.കെ.വർഗീസ്, ടി.ജി.പങ്കജാക്ഷൻ, വർക്കി കുര്യൻ, പി.പി.അബൂബക്കർ, വി.കെ.സുരേന്ദ്രൻ, കെ.കെ.രമേശൻ എന്നിവർ സംസാരിച്ചു.