traffic
കുട്ടമശേരി കീഴ്മാട് സർക്കുലർ റോഡിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ഗതാഗതതടസം.. ഇരുവശവും കാറുകൾ പാർക്ക് ചെയ്തിരിക്കുന്നത് കാണാം.

ആലുവ: അനധികൃത വാഹനപാർക്കിംഗ് മൂലം കുട്ടമശേരി കീഴ്മാട് സർക്കുലർ റോഡിൽ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷമായി. കഴിഞ്ഞദിവസം ഇവിടെ മണിക്കൂറുകളോളമാണ് ഗതാഗതതടസം അനുഭവപ്പെട്ടത്.

കുട്ടമശേരി മുതൽ എം.ആർ.എസ് സ്‌കൂൾവരെ റോഡിൽ ഇരുവശവും ഓൺലൈൻ പരീക്ഷാ സെന്ററിൽ പരീക്ഷയ്ക്കെത്തുന്നവരുടെ വാഹനങ്ങളായിരുന്നു. നോ പാർക്കിംഗ് ബോർഡുകളുണ്ടെങ്കിലും റോഡിൽ പാർക്കിംഗ് തകൃതിയാണ്. മാസങ്ങൾക്ക് മുമ്പ് റോഡിലെ പാർക്കിംഗിനെതിരെ നാട്ടുകാർ രംഗത്ത് വന്നതിനെത്തുടർന്ന് പഞ്ചായത്തും ഇടപെട്ടിരുന്നു. തുടർന്ന് ശാശ്വതപരിഹാരം അധികൃതർ ഉറപ്പ് നൽകിയെങ്കിലും വെറുതെയായി. സെന്ററിന് പാർക്കിംഗ് ഏരിയ ഉണ്ടെങ്കിലും വളരെ കുറച്ച് വാഹനങ്ങൾക്കേ പാർക്കിംഗ് സൗകര്യമുള്ളു.