കോലഞ്ചേരി: വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം റോഡുകളിലൂടെ ഒഴുകി പാഴാകുന്നു. ചൂണ്ടി വാട്ടർ അതോറിറ്റിയിൽ നിന്ന് വിവിധ മേഖലകളിലേക്ക് കുടിവെള്ളമൊഴുക്കുന്ന പൈപ്പുകൾ പൊട്ടിയാണ് വെള്ളം പാഴാകുന്നത്. ചൂണ്ടിയിൽ നിന്ന് കോലഞ്ചേരിക്ക് വരുന്ന ദേശീയ പാതയോരത്ത് ശനിയാഴ്ച അഞ്ചിടത്താണ് പൈപ്പ് പൊട്ടിയത്. പുതുപ്പനം ജംഗ്ഷനു സമീപം മൂന്നിടത്തും പത്താം മൈലിലും ചൂണ്ടിക്ക് സമീപവുമാണ് വെള്ളം പാഴാകുന്നത്.ചൂണ്ടി പുത്തൻകുരിശ് റോഡിൽ പൊലീസ് സ്റ്റേഷനു സമീപവും കാവുംതാഴത്തിനു സമീപവും പൈപ്പ് പൊട്ടിയിട്ടുണ്ട്. കിങ്ങിണിമറ്റത്ത് കുരിശുപള്ളിക്ക് സമീപവും കടയിരുപ്പ് കോലഞ്ചേരി റോഡിൽ നാലിടത്തും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഇതോടെ ശക്തമാവുകയാണ്.