ആലുവ: സംയുക്ത സൈന്യാധിപൻ ജനറൽ വിപിൻ റാവ്ത്തിന്റെ പുതിയ സൈനിക പരിഷ്‌ക്കാര നിർദ്ദേശങ്ങളായ സൈനീക പെൻഷൻ പകുതിയാക്കുക, സൈനീക സർവീസ് കാലാവധി നീട്ടുക തുടങ്ങിയ നിലപാടുകൾക്കെതിരെ നാഷ്ണൽ എക്‌സ് സർവീസ്‌മെൻ കോർഡിനേഷൻ കമ്മറ്റി ആലുവ യൂണിറ്റ് പ്രതിഷേധിച്ചു.

സൈന്യത്തിൽ യുവത്വം നിലനിർത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും അതില്ലെങ്കിൽ കാര്യശേഷിയുള്ള പട്ടാളം ഇല്ലാതാകുമെന്നും സമരക്കാർ കുറ്റപ്പെടുത്തി. യൂണിറ്റ് പ്രസിഡന്റ് ടി. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, സെക്രട്ടറി റ്റി.പി. ശ്രീകുമാർ, ജോ. സെക്രട്ടറി സി.എസ്. അജിതൻ, ട്രഷറർ കെ.യു. സെബാസ്റ്റ്യൻ, കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.