ആലുവ: ആലുവ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ അഗണനയ്ക്കെതിരെ ആഞ്ഞടിച്ച് രംഗത്തുവന്ന കേരള കോൺഗ്രസുകൾ കടലാസ് പുലിയായി. മണ്ഡലത്തിൽ ഒരിടത്തും സീറ്റ് നൽകാത്തതിനെതിരെ പത്രസമ്മേളനം വിളിച്ച് 16 വാർഡുകളിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്ന് പ്രഖ്യാപിച്ച കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം ആറിടത്ത് മാത്രമാണ് പത്രിക നൽകിയത്. സ്വന്തം നിലയിൽ മത്സരിക്കുമെന്നറിയിച്ച ജേക്കബ് വിഭാഗം പത്രികപോലും നൽകിയില്ല.
ആലുവ നഗരസഭയിൽ 1,9,14,16,18 വാർഡുകളിലും ചൂർണിക്കരയിൽ 1,02,17,18 വാർഡുകളിലും കാഞ്ഞൂർ പഞ്ചായത്തിൽ 1,4,5 വാർഡുകളിലും എടത്തലയിൽ 3,4 വാർഡുകളിലും കീഴ്മാട് പഞ്ചായത്തിൽ 13,14 വാർഡുകളിലും പാറപ്പുറം ബ്‌ളോക്ക് ഡിവിഷനിലും പാർട്ടി സ്വന്തം നിലയിൽ മത്സരിക്കുമെന്നാണ് ജോസഫ് ഗ്രൂപ്പ് അവകാശപ്പെട്ടിരുന്നത്. എന്നാൽ ചൂർണിക്കരയിലും കീഴ്മാടും ഒന്ന് വീതവും കാഞ്ഞൂരിൽ മൂന്നുംസീറ്റിലാണ് പത്രികനൽകിയത്. പാറപ്പുറം ബ്ളോക്കിലുംജോസഫ് ഗ്രൂപ്പ് പത്രിക നൽകിയിട്ടുണ്ട്.
.