പറവൂർ: പറവൂർ നഗരസഭ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് രാവിലെ പത്തിന് രാജീവ് ഭവനിൽ നടക്കും. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് പറവൂർ മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറ അദ്ധ്യക്ഷത വഹിക്കും. വി.ഡി. സതീശൻ എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ തുടങ്ങിയവർ പങ്കെടുക്കും.