കോലഞ്ചേരി : മൂവാറ്റുപുഴയിൽ നിന്നും കോലഞ്ചേരി വഴി കാക്കനാട്ടേയ്ക്കുള്ള കെ.എസ്.ആർ.ടിസിയുടെ രണ്ടാം ബോണ്ട് സർവ്വീസിന് തുടക്കമായി. പുത്തൻകുരിശ്, കാവുംതാഴം, വടവുകോട്, കാണിനാട്, കരിമുഗൾ, ഇൻഫോപാർക്ക് വഴി കാക്കനാട്ടേയ്ക്കാണ് സർവ്വീസ്. രാവിലെ 8.50 ന് മൂവാറ്റുപുഴ നിന്നുമെടുത്ത് വൈകിട്ട് 5.05 ന് തിരിച്ച് കാക്കനാട് നിന്നും പോരുന്ന വിധമാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. 40 ൽ കുറയാത്ത ആളുകളുണ്ടെങ്കിൽ ജില്ലയുടെ ഏതു റൂട്ടിലേയ്ക്കും ബസ് ഓൺ ഡിമാന്റ് എന്ന ബോണ്ട് സർവ്വീസ് നടത്തും. വിവരങ്ങൾക്ക്9447370615, 9895437798