പറവൂർ: എസ്.എൻ.ഡി.പി വെസ്റ്റ് കിഴക്കേപ്രം ശാഖയിലെ ഗുരുസാന്നിദ്ധ്യം എം.എഫ്.ഐ പുരുഷ സ്വയംസഹായ സംഘം നടത്തിയ കരനെൽകൃഷിയുടെ വിളവെടുത്തു. പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി അഡ്വ. പ്രവീൺ തങ്കപ്പൻ, വൈസ് പ്രസിഡന്റ് വി. ബാബു തുടങ്ങിയവർ പങ്കെടുത്തു.