കൊച്ചി: വിചാരണക്കോടതി മാറ്റേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്‌താരം ഇന്ന് പുനരാരംഭിക്കും. വിചാരണക്കോടതിയിൽ നിന്ന് സ്വാഭാവിക നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷനും നടിയും കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി തള്ളിയതോടെ കോടതിയിൽ ഇന്ന് പ്രതിഭാഗം അഭിഭാഷകരും പ്രോസിക്യൂട്ടറും ഹാജരാകണം. എന്നാൽ, വിചാരണക്കോടതിയിൽ അവിശ്വാസം രേഖപ്പെടുത്തിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എ. സുരേശൻ തത്‌സ്ഥാനത്ത് തുടരുമോ എന്ന് വ്യക്തമല്ല.