mujeeb-ummar

വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് കുഴുപ്പിള്ളി ഡിവിഷനിൽ സ്വതന്ത്രനായി മത്സരത്തിനിറങ്ങിയ മുജീബ് ഉമ്മർ നിനച്ചിരിക്കാതെ മുന്നണി സ്ഥാനാർഥിയായി. ഇവിടെ യു.ഡി.എഫിലെ മുസ്ലീംലീഗ് സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് ലീഗിൽ കൂട്ടക്കുഴപ്പങ്ങളുണ്ടായി. സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് പാർട്ടിയിലെ പല ഭാരവാഹികളും രാജിവെച്ചു. അവരിലൊരാൾ റബലായി പത്രികയും നൽകി. എന്നാൽ യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുൽ റസാക്കിന്റെ പത്രിക വരണാധികാരി തള്ളിയതോടെ ചിത്രം മാറി.സ്ഥാനാർഥി ഇല്ലാതെ പോയ യു ഡി എഫിന് റബലിനെ പിന്തുണയ്ക്കാൻ അഭിമാനം സമ്മതിച്ചില്ല. അങ്ങനെയാണ് സ്വതന്ത്രനായി പത്രിക നൽകിയിരുന്ന മുജീബ്ഉമ്മറിനെ ദത്തെടുത്ത് സ്വന്തമാക്കാൻ തീരുമാനിച്ചത്.