കളമശേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈമെയ് മറന്ന് ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ച പൊലീസ് കൂട്ടായ്മക്ക് നേതൃത്വം നൽകിയ കളമശേരി സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ സന്തോഷ്, മുഖ്യമന്ത്രിയുടെ അവാർഡ് നേടിയ സബ് ഇൻസ്പെക്ടർ പ്രസാദ് എന്നിവരെ കേരളകൗമുദി റീഡേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു. ഇന്ന് രാവിലെ 11ന് കളമശേരി പൊലീസ് സ്റ്റേഷനിൽ നടക്കുന്ന ചടങ്ങ് ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യും. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ഡപ്യൂട്ടി കമ്മീഷണർ പി.ബി രാജീവ്, അസി.കമ്മീഷണർ ജിജിമോൻ എന്നിവർ സംസാരിക്കും. ചടങ്ങിൽ കേരളകൗമുദി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പിന്റെ പ്രകാശനം നടക്കും. പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ എസ്.സുഹാസ് പുരസ്കാരം നൽകും.