mn-gopi
ചെങ്ങമനാട് പഞ്ചായത്ത് രണ്ടാം വാർഡ് എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്ത് രണ്ടാം വാർഡ് എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സി.എസ്. ബിനു അദ്ധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകൻ മേജർ രവി ഓൺലൈൻ മുഖേന ആശംസയർപ്പിച്ചു. ബി.ജെ.പി മണ്ഡലം കമ്മറ്റി അംഗം എം.ജി. സത്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. രഘു, സ്ഥാനാർത്ഥി ശോഭന സുരേഷ് കുമാർ, വി.എൻ. സജികുമാർ, കെ.എസ്. വിജയൻ, ഷിജു റ്റി.എൻ, കെ.കെ. നന്ദനൻ, ആർ. മനോജ്,പ്രദീപ് എം.എസ് എന്നിവർ പങ്കെടുത്തു.