കൊച്ചി: ജോസ് കെ.മാണി വിഭാഗത്തിന് രണ്ടില ചിഹ്നവും കേരള കോൺഗ്രസ് (എം) എന്ന പേരും അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് അംഗീകരിച്ച ഹൈക്കോടതി സിംഗിൾബെഞ്ച് വിധിക്കെതിരെ ജോസഫ് വിഭാഗം ഇന്ന് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും. കഴിഞ്ഞ ദിവസമാണ് ജോസ് വിഭാഗത്തിന് അനുകൂലമായ വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്. തൊട്ടുപിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്‌നം അനുവദിക്കുകയും ചെയ്‌തു. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസിന് രണ്ടില ചിഹ്‌നം ഉപയോഗിക്കാനും കഴിയുന്ന സ്ഥിതിയായി.