കൊച്ചി: കോർപ്പറേഷൻ എട്ടാം ഡിവിഷനിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുനിത രൂപേഷിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ ജില്ലാ കൺവീനറും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റുമായ എ.ബി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് കൊച്ചി മണ്ഡലം പ്രസിഡന്റ് പി.ബി. സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എൻ.എസ്.സുമേഷ് മുഖ്യപ്രഭാഷണം നടത്തി. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ലേഖ നായ്ക്ക്, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് ശിവകുമാർ കമ്മത്ത് , ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് ആർ. സെൽവരാജ്, മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീജ സുനിൽ ,എസ്. കൃഷ്ണകുമാർ സംസാരിച്ചു.ബി.ഡി.ജെ.എസ് മണ്ഡലം സെക്രട്ടറി വി.വി. ജീവൻ , ശിവസേന മണ്ഡലം പ്രസിഡന്റ് ജോണി സ്റ്റീഫൻ, 6, 11, ഡിവിഷൻ സ്ഥാനാർത്ഥികളായ വിബിൻ സേവ്യർ, പ്രേമ ജീവൻ എൻ.ഡി.എ നേതാക്കളായ മജ്ഞുനാഥ് പ്രഭു, വേണു കെ.പൈ, സി.എസ്.സുഭഗൻ, ടി.എസ്. വിക്രമൻ, എം.ആർ. രമേഷ് ,കെ.കെ. സന്തോഷ് സ്ഥാനാർത്ഥി സുനിത രൂപേഷ് തുടങ്ങിയവർ പങ്കെടുത്തു.