election

മൂവാറ്റുപുഴ: നാട്ടിലെത്തിയത് ഇക്കുറി വോട്ട് രേഖപെടുത്താമെന്ന സന്തോഷത്തോടെ. എന്നാൽ സംഭവിച്ചത് സ്ഥാനാർത്ഥിയാകാനുള്ള നിയോഗം. പായിപ്ര ഗ്രാമ പഞ്ചായത്ത് 11-ാം വാർഡിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സാജിത ഏഴ് വർഷത്തോളം സൗദി അറേബ്യയിൽ അദ്ധ്യാപികയായിരുന്നു. 2015ൽ വോട്ട് ചെയ്യാനാത്തതിന്റെ സങ്കടം ചെറുതൊന്നുമായിരുന്നില്ല. പ്രവാസം ജീവിതം മതിയാക്കി തിരിച്ചെത്തിയപ്പോൾ സമ്മതിദാനം വിനിയോഗിക്കണം എന്നതടക്കമായിരുന്നു ആഗ്രഹം. എന്നാൽ ഇടത് മുന്നണി സാജിതയെ വാർഡ് നിലനിർത്താൻ ചുമതലപ്പെടുത്തുകയായിരുന്നു. പ്രവാസ ജീവതത്തിന്റെ കരുത്തോടെയാണ് സാജിത കളത്തിൽ നിറയുന്നത്.

കേളിയുടെ കരുത്തിൽ

പ്രാവാസിയായി സൗദിയിൽ എത്തിയ സാജിത ഇവിടെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഇവിടുത്തെ മലയാളി കൂട്ടായ്മയായ കേളിയുടെ പ്രവർത്തകയായിരുന്നു. ജോലിക്ക് ശേഷമുള്ള സമയം കേളിയുടെ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചു.നിരവധി പ്രവാസികൾക്ക് തണലായ സംഘടനയാണ് കേളി. സാജിതയ്ക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക നൽകിയത് കേളിയാണ്.

പ്രചരണം മുന്നോട്ട്

സ്ഥാനാർത്ഥി പ്രഖ്യാപം നേരത്തെ നടത്തി പ്രചരണത്തിൽ ഒരുപടി മുന്നിലാണ് ഇടത് കാമ്പ്. കേളിയിലെ പ്രവർത്തനപരിജയം കൈമുതലാക്കിയ പ്രചരണ രംഗത്തും സാജിതയും സജീവം.

മൂവാറ്റുപുഴ എം.ഐ.ഇ.ടി സ്കൂൾ, മലപ്പുറം കുണ്ടൂർ മർക്കസുൽ സഖാഫത്തിൽ ഇസ്ലാമിക ഹയർസെക്കൻഡറി സ്ക്കൂൾ, അൽഖർജി മിഡിലിസ്റ്റ് ഇന്റർനാഷണൽ സ്ക്കൂളിൽ എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. പേഴയ്ക്കാപ്പിള്ളി കുന്നപ്പിള്ളിയിൽ മുഹമ്മദ് അലിയുടെ ഭാര്യയാണ്.