election

മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്ത് മുളവൂർ ഡിവിഷൻ യു. ഡിഎ.ഫ് സ്ഥാനാർത്ഥി എം.എം സീതിയുടെ പ്രചരണ സ്‌ക്വാഡിന്റെ ഉദ്ഘാടനം മുൻ എം.എൽ.എ ജോസഫ് വാഴക്കൻ നിർവഹിച്ചു. എ.മുഹമ്മദ് ബഷീർ, കെ.എം അബ്ദുൾ മജീദ്, ജലാൽ സ്രാമ്പിക്കൽ, പി.എം അബൂബക്കർ , വാളകം ജില്ലാ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാന്റി എബ്രഹാം, വാർഡ് സ്ഥാനാർത്തികളായ ടി.എം ഹാഷിം ,നിസ ടീച്ചർ എന്നിവർ പങ്കെടുത്തു. പെരുമറ്റം ആട്ടായം മേഖലകളിൽ പ്രചാരണം നടത്തി.