കൊച്ചി​: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ചിന്തകനും, എഴുത്തുകാരനും, സംഘാടകനുമായ ദത്തോപാന്ത് ഠേംഗ്ഡിയുടെ ജന്മ ശതാബ്ദി ആഘോഷിച്ചു. ദേശീയ വെബിനാർ ഉദ്ഘാടനം അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാ സംഘ് ദേശീയ ഉപാധ്യക്ഷൻ ഡോ. പ്രഗ്നേഷ് ഷാ നിർവ്വഹിച്ചു. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ മുൻ പ്രതിനിധിത്തലവൻ അഡ്വ. സജി നാരായൺ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ഡോ. കെ ശിവപ്രസാദ് അധ്യക്ഷനായിരുന്നു. ഡോ പ്രൊഫ. സതീശ് സി.പി, പ്രൊഫ ശ്രീപ്രസാദ്, പ്രൊഫ. കൃഷ്ണാനന്ദ് എന്നിവർ സംസാരിച്ചു.