mudavoorpally

മൂവാറ്റുപുഴ : മൂവാറ്റുപുഴ മുടവൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ വിശ്വാസികൾ താത്കാലികമായി ഒരുക്കിയ ദൈവാലയത്തിൽ വിശുദ്ധ കുർബാന നടത്തി. വികാരി ഫാ. ബിജു കൊരട്ടിയിൽ നേതൃത്വം നൽകി . കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുടവൂർ പള്ളി ഓർത്തഡോക്സ്‌ വിഭാഗത്തിന് കൈമാറുകയായിരുന്നു. മുടവൂരിലെ 357 യാക്കോബായ കുടുംബങ്ങളെ പുറത്താക്കിയാണ് 15 വീട്ടുകാർക്ക് വേണ്ടി പള്ളി പിടിച്ചു നൽകിയതെന്ന് യാക്കോബായ വിഭാഗം കുറ്റപ്പെടുത്തി.