കൊച്ചി: സംസ്ഥാന സർക്കാർ നേരിടുന്ന അഴിമതി ആരോപണങ്ങൾ, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, സ്വജനപക്ഷപാതം എന്നിവയിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനായി ആഹ്വാനം ചെയ്തിട്ടുള്ള 26ലെ ദേശീയപണിമുടക്കിൽ പങ്കെടുക്കില്ലെന്ന് കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാനസമിതി അറിയിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ എംപ്ലോയീസ് യൂണിയൻ പ്രതിഷേധ ജ്വാല തെളിക്കുമെന്ന് സെക്രട്ടറി ക്ലീറ്റസ് പെരുമ്പിള്ളി പറഞ്ഞു.