മൂവാറ്റുപുഴ: രണ്ട് ലക്ഷം മുടക്കി നവീകരിച്ചിട്ട് ഒരു വർഷം പിന്നിടും മുമ്പ് പൂക്കോട്ടുകുളം ചിറ നാശത്തിന്റെ വക്കിലെത്തി. ചിറയിൽ പായലും മാലിന്യങ്ങളും നിറഞ്ഞു. പ്രദേശം കാടും കയറിയ നിലയിലായി. അധികൃതരുടെ അനാസ്ഥയാണ് ചിറ നാശത്തിന്റെ വക്കിലെത്താൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വേനൽ കാലത്തും ചിറ ജലസമൃദ്ധമായിരുന്നു.
സംരക്ഷിച്ചത്
പരിസ്ഥിതി സംഘടന
സമാനമായി പൂക്കോട്ടുകുളം ചിറ നാശത്തിന്റെ വക്കിലെത്തിയപ്പോഴാണ് പരിസ്ഥിതി പ്രവർത്തകർ രംഗത്ത് എത്തി ചിറ വീണ്ടെടുത്തത്. ജനകീയ പങ്കാളിത്തത്തോടെയായിരുന്നു ചിറയുടെ നവീകരണം. എം.എൽ.എയാണ് ചിറയുടെ സംരക്ഷണത്തിനായി രണ്ട് ലക്ഷം അനുവദിച്ചത്. മത്സ്യസമ്പത്തിലും പരിസര പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകളിലും ഇത് വലിയ മാറ്റമുണ്ടാക്കുമെന്ന് വിലയിരുത്തിയായിരുന്നു പണം അനുവദിച്ചത്. എന്നാൽ കാര്യമായ സംരക്ഷണമില്ലാതായതോടെ ചിറ പഴയപടിയായി.
പായലും, മാലിന്യങ്ങളും, നിറഞ്ഞ് ചിറ മലിനമായിരിക്കുകയാണ്. വേനൽ കാലത്തും ചിറയെ ജലസമൃദ്ധമാക്കിയിരുന്ന സമീപത്തെ കനാലിലേക്ക് മണ്ണിടിഞ്ഞു വീണത് ചിറയിലെ ജലനിരപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. പായലും മാലിന്യങ്ങളും നീക്കി ചിറയെ സംരക്ഷിക്കണം.
പ്രദേശവാസി