sangamam
പ്രതിഷേധസംഗമം മനുഷ്യാവകാശ,​പരിസ്ഥിതിപ്രവർത്തകൻ ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: പൊലീസ് നിയമഭേദഗതി അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് മനുഷ്യാവകാശ പ്രവർത്തകർ കച്ചേരിപ്പടി ഗാന്ധിപ്രതിമക്ക് മുന്നിൽ പ്രതിഷേധസംഗമം നടത്തി. മനുഷ്യാവകാശ പരിസ്ഥിതിപ്രവർത്തകനായ ഏലൂർ ഗോപിനാഥ് സംഗമം ഉദ്ഘാടനം ചെയ്തു. ഭരിക്കുന്ന ഗവൺമെന്റുകളും പൊലീസും ഈ വകുപ്പ് ദുരുപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെ.കെ.വാമലോചനൻ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ.പ്രതാപൻ, കെ.എം. രാധാകൃഷ്ണൻ, കെ. വി. ജോൺസൺ, പി.വി. ശശി, വി.സി. മദനൻ എന്നിവർ പങ്കെടുത്തു.