കോലഞ്ചേരി: ഭക്ഷ്യവിളകൾക്ക് തറവില ലഭിക്കാൻ കർഷകർ അപേക്ഷ നൽകണം. മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവൽ, പടവലം, വള്ളിപ്പയർ, തക്കാളി, വെണ്ട എന്നിങ്ങനെ തിരഞ്ഞെടുത്ത 16 ഇനം പച്ചക്കറികൾക്കാണ് തറവില ലഭിക്കുന്നത്. ഇവ ഉത്പാദിപ്പിച്ച് അംഗീകൃത മാർക്കറ്റുകളിൽ വിറ്റഴിക്കുമ്പോൾ കർഷകർക്ക് തറവിലയേക്കാൾ വില കുറയുന്ന സാഹചര്യമുണ്ടായാൽ തറവില പ്രകാരം ആനുകൂല്യം ലഭിക്കും. അക്ഷയ കേന്ദ്രം വഴി കൃഷിയുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. അപേക്ഷിക്കാത്തവർക്ക് തറവിലയുമായി ബന്ധപ്പെട്ട ആനുകുല്യങ്ങൾ ലഭിക്കില്ല. മാർക്കറ്റിൽ ഉത്പന്നങ്ങൾ വില്ക്കുവാൻ ഉദ്ദേശിച്ച് കൃഷി ചെയുന്ന മുഴുവൻ കർഷകരും കരം തീർത്ത രസീത്, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവ നൽകി രജിസ്റ്റർ ചെയ്യണം.