election

കൊച്ചി : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കാൻ ജില്ലാതല നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തി. നിരീക്ഷണത്തിൽ കഴിയുന്നവർക്കും കൊവിഡ് ബാധിതർക്കും പോസ്റ്റൽ ബാലറ്റ് ക്രമീകരണം, കൊവിഡ് നിബന്ധനകളുടെ പാലനം, പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം, സ്ഥാനാർത്ഥികളുടെ ചെലവിന്റെ നിരീക്ഷണം, ഹരിത പെരുമാറ്റച്ചട്ട പാലനം എന്നിവയാണ് നോഡൽ ഓഫീസർമാരുടെ ചുമതല.

ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ കൊവിഡ് നിബന്ധനകളുടെ പാലനം, പോസ്റ്റൽ വോട്ട് ക്രമീകരണം എന്നിവ നിർവഹിക്കും. ജില്ലാ ഫിനാൻസ് ഓഫീസർ ജി.ഹരികുമാർ സ്ഥാനാർത്ഥികളുടെ ചെലവുകൾ നിരീക്ഷിക്കും. എറണാകുളം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ബാബു ജോൺ തിരഞ്ഞെടുപ്പ് ആവശ്യത്തിന് വാഹനങ്ങൾ ക്രമീകരിക്കും.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ സീനിയർ സൂപ്രണ്ട് ഡൈന്യൂസ് തോമസ് പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലച്ചുമതല വഹിക്കും. കളക്ടറേറ്റ് സ്യൂട്ട് വിഭാഗം സീനിയർ സൂപ്രണ്ട് കെ.ആർ.രാഗിണി തിരഞ്ഞെടുപ്പ് സംബന്ധമായ പരാതികൾ പരിഗണിക്കും. ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.എച്ച് ഷൈൻ ഹരിത പെരുമാറ്റച്ചട്ടപാലനം നിരീക്ഷിക്കും. തിരഞ്ഞെടുപ്പ് സംബന്ധമായ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് കൈമാറുന്ന ചുമതല ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി. സേതുരാജിനാണ്.