cvsajan

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജില്ലയിലെ പൊതു നിരീക്ഷകനായി ചുമതലയുള്ള സി.വി. സാജൻ ജില്ലയിലെത്തി. ജില്ലാ കളക്ടർ എസ്. സുഹാസുമായി അദ്ദേഹം പ്രാഥമിക ചർച്ച നടത്തി.

തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായ സി.വി സാജൻ ജില്ലയിലെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ നിരീക്ഷിക്കും. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ഡിസംബർ 16 വരെയാണ് നിരീക്ഷണ ചുമതല.