കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ സ്റ്റാർട്ട്‌കോൺ ചർച്ചാപരമ്പര ആരംഭിച്ചു. സ്റ്റാർട്ടപ്പ് മേഖലയിൽ വിജയം കൈവരിക്കുന്ന സംരംഭങ്ങളെയും സംരംഭകരെയും പരിചയപ്പെടുത്തുന്ന പരമ്പരയായ കെ.എം.എ സ്റ്റാർട്ട്‌കോൺ കോൺവെർസേഷനിൽ ക്യൂട്ടിപൈ കേക്ക്‌സ് സി.ഇ.ഒ ഫൗസി നിസാം, ഗിഗ്‌സ് ബോർഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സ്ഥാപകനുമായ സുജിത് കെ. ഭാസ്‌കരൻ എന്നിവർ പങ്കെടുത്തു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ആർ. മാധവ്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്.ആർ. നായർ മോഡറേറ്ററായിരുന്നു. സെക്രട്ടറി ജോമോൻ ജോർജ് നന്ദി പറഞ്ഞു.