ksrtc

മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി.കവലയുടെ വികസന പ്രവർത്തനത്തിന് ഉടൻ തുടക്കമാകും. എം.സി.റോഡ് വികസനത്തിന്റെ ഭാഗമായി കെ.എസ്.ടിപി ഏറ്റെടുത്ത 17 സെന്റ് സ്ഥലത്തെ നിർമ്മാണ പ്രവർത്തനം വേഗതയിലാവുകയാണ്. 1.80 കോടി രൂപ കെ.എസ്.ആർ.ടി.സി.ക്ക് നൽകിയാണ് സ്ഥലം ഏറ്റെടുത്തത്. പഴയ വർക്ക്‌ഷോപ്പ് കെട്ടിടം നീക്കിയ ശേഷം 200 മീറ്റർ ദൂരം ഡ്രൈയ്‌നേജ് പണിയും.
കാൽനടയാത്ര സൗകര്യപ്രദമാകാൻ നടപ്പാത നിർമ്മിച്ച് ടൈൽ വിരിക്കും.50 ലക്ഷം രൂപയാണ് ഇതിനായി സർക്കാരിൽ നിന്ന് അനുവദിപ്പിച്ചതെന്ന് എൽദോ എബ്രഹാം എം.എൽ.എ.പറഞ്ഞു. ഇതോടെ 130 ജംഗ്ഷൻ മുതൽ പി.ഒ.കവല വരെ റോഡിന്റെ വീതി 20 മീറ്റർ ആകും. നഗരവികസനത്തിന്റെ അവശേഷിക്കുന്ന ഭാഗത്തെ നടപടികൾ പി.ഒ.മുതൽ വെള്ളൂർകുന്നം വരെ പുരോഗമിക്കുകയാണ്. കെ.എസ്.ആർ.ടി.സിയുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ എം.എൽ.എ.യുമായുള്ള കൂടിക്കാഴ്ചയെ തുടർന്ന് എം.ഡി.ബിജു പ്രഭാകർ കെ .എസ്. ആർ .ടി .സി സ്റ്റാൻഡ് സന്ദർശിച്ചിരുന്നു. കെ.എസ്.ആർ ടി.സിയുടെ ഏറ്റെടുക്കുന്ന സ്ഥലത്തെ നിർമ്മാണപുരോഗതി വിലയിരുത്താൻ എം.എൽ.എ.യ്ക്ക് ഒപ്പം എ.ടി.ഒ സാജൻ സ്‌കറിയ, ഡിപ്പോ മാനേജർ വിനോദ് ബേബി, പി.ബി.ബിനു, സജിത് ടി.എസ്. കുമാർ, രാജേഷ് പി.ആർ എന്നിവർ ഉണ്ടായിരുന്നു.