കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ സ്ഥിരം തസ്തികയിൽ അപ്രന്റീസുകളെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റ് ഡി. നരേന്ദ്രൻ ആവശ്യപ്പെട്ടു. ഉത്തരവ് പിൻവലിച്ച് ഒഴിവുള്ള തസ്തികകളിലേക്ക് ഉടൻ നിയമനം നടത്താൻ മാനേജ്‌മെന്റ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.