accident-lorry-paravur-
അപകടത്തിൽപ്പെട്ടലോറി

പറവൂർ: നിയന്ത്രണംവിട്ട ലോറി രണ്ട് വീടുകളുടെ മതിൽ ഇടിച്ചുതകർത്തു. ഇന്നലെ പുലർച്ചെ നാലുമണിയോടെ ദേശീയപാത 66ൽ പറവൂരിനടുത്ത് ഘണ്ടാകർണൻവെളി ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. കർണാടകയിൽ നിന്ന് വാഴക്കുല കയറ്റി കോട്ടയത്തേക്ക് പോകുകയായിരുന്നു ലോറി. ഓം കൃഷ്ണയിൽ പി.പി. മുകുന്ദൻ, സരളാ മന്ദിരത്തിൽ ദിലീപ്കുമാർ എന്നിവരുടെ വീടുകളുടെ മതിലും ഗേറ്റും ലോറിയുടെ മുൻഭാഗവും തകർന്നു. എതിരെ മറ്റൊരു വാഹനം വന്നപ്പോൾ ഡ്രൈവർ വെട്ടിച്ചതാണ് അപകടത്തിനു കാരണം. ആർക്കും പരിക്കില്ല.