കാലടി: മലയാറ്റൂർ - നീലീശ്വരം എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റിയിൽ നിന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ഭാരവാഹി ടി.ഡി. സ്റ്റീഫനെ പുറത്താക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപണം. അങ്കമാലി മലയാറ്റൂർ ബ്ലോക്ക് സീറ്റ് സ്ഥാനാർത്ഥി തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം. സി.പി.ഐ സിറ്റിംഗ് സീറ്റിൽ ടി.ഡി.സ്റ്റീഫൻ നോമിനേഷൻ നൽകിയതിനെ തുടർന്നാണ് മുന്നണിയിൽ നിന്ന് പുറത്താക്കിയത്.

മണ്ഡലം കമ്മിറ്റിയിൽ നിന്ന് ജനാധിപത്യ കേരള കോൺഗ്രസിനെ പുറത്താക്കാതെ ഒരു വ്യക്തിയെ പുറത്താക്കുന്ന നടപടി ജനാധിപത്യമുന്നണി ധാരണയ്ക്ക് വിരുദ്ധമാണെന്ന് ടി.ഡി.സ്റ്റീഫൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൽ.ഡി.എഫ് കമ്മിറ്റി ചേരാതെ കൺവീനർ കൈക്കൊണ്ട പുറത്താക്കൽ നടപടി അംഗീകരിക്കില്ല. മണ്ഡലം പ്രസിഡന്റ് നെൽസൻ മടവന, ടി.ഡി.സ്റ്റീഫൻ, രാജു.എം.പി, മണി തൊട്ടിപ്പറമ്പിൽ, എൻ.ബി.അഖിൽകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഒരേ മുന്നണിയിലെ സി.പി.ഐ സ്ഥാനാർത്ഥിയും ജനാധിപത്യ കേരള കോൺസ് സ്ഥാനാർത്ഥിയും അങ്കത്തട്ടിൽ സജീവമാണ്.