ആലുവ: കുട്ടികളിലെ ലഹരി ഉപയോഗം എങ്ങനെ പരിഹരിക്കാം എന്ന വിഷയത്തിൽ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. 25നു മുമ്പായി കത്തുകൾ സമർപ്പിക്കണം. ഉള്ളടക്കം മൂന്നുപേജിൽ കവിയരുത്. ആലുവ എക്‌സൈസ് സർക്കിൾ പരിധിയിൽനിന്നും 1,2,3 സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് ജില്ലാതലമത്സരത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് അതാത് സ്‌കൂളുകളുമായി ബന്ധപ്പെടണം.