ആലുവ: എടത്തല ഗ്രാമപഞ്ചായത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിസംഗമം മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ശാലീന ഉദ്ഘാടനം ചെയ്തു. ബി.ജെ.പി എടത്തല പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി, നിയോജകമണ്ഡലം പ്രസിഡന്റ് എ.സെന്തിൽകുമാർ, സെക്രട്ടറി പ്രദീപ് പെരുമ്പടന്ന, ശ്രീകുമാർ കിഴിപ്പിള്ളി, പി.കെ. ബാബു എന്നിവർ സംസാരിച്ചു.