cusat
കുസാറ്റ് സ്‌കൂൾ ഒഫ് എൻജിനിയറിംഗിൽ 2020 അദ്ധ്യയന വർഷത്തിൽ ബി.ടെക് പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള ഇൻഡക്ഷൻ പരിപാടിയുടെ ഉദ്ഘാടനം വൈസ് ചാൻസലർ പ്രൊഫ.ഡോ.കെ.എൻ. മധുസൂദനൻ നിർവ്വഹിക്കുന്നു

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്‌കൂൾ ഒഫ് എൻജിനിയറിംഗിൽ (എസ്.ഒ.ഇ) 2020 അദ്ധ്യയന വർഷത്തിൽ ബി.ടെക് പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള ഇൻഡക്ഷൻ പരിപാടിയുടെ ഉദ്ഘാടനം വൈസ് ചാൻസലർ പ്രൊഫ.ഡോ. കെ.എൻ. മധുസൂദനൻ നിർവഹിച്ചു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 8 മുതൽ 20 വരെ ഓൺലൈനായി നടത്തിവന്ന എ.ഐ.സി.ടി.ഇ നിഷ്‌കർഷിക്കുന്ന പരിപാടിയുടെ തുടർച്ചയാണ് ഇൻഡക്ഷൻ പ്രോഗ്രാം. ഗണിതശാസ്ത്രം, സോഫ്റ്റ് സ്‌കിൽ, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള പരിശീലനമാണ് ആറുദിവസം നീളുന്ന പരിപാടിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ചടങ്ങിൽ പ്രോവൈസ് ചാൻസലർ പ്രൊഫ.ഡോ. പി.ജി. ശങ്കരൻ, സിൻഡിക്കേറ്റ് അംഗവും എസ്.ഒ.ഇ ഫാക്കൽറ്റി ഡീനുമായ പ്രൊഫ.ഡോ. ബീന കെ.എസ്, രജിസ്ട്രാർ ഡോ. വി. മീര, എസ്.ഒ.ഇ പ്രിൻസിപ്പൽ പ്രൊഫ.ഡോ. ജോർജ് മാത്യു, എസ്‌.ഐ.പി കമ്മിറ്റി കൺവീനർ പ്രൊഫ. എ. ബി. ഭാസി തുടങ്ങിയവർ സംസാരിച്ചു.