ആലുവ: യു.ഡി.എഫ് കീഴ്മാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. കീഴ്മാട് മണ്ഡലം യു.ഡി.എഫ് ചെയർമാൻ പി.ജെ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
നേതാക്കളായ തോപ്പിൽ അബു, എം.കെ.എ. ലത്തീഫ്, പ്രിൻസ് വെള്ളറക്കൽ, പി.എ. മെഹ്ബൂബ്, പി.എ. മുജീബ്, റെനീഫ് അഹമ്മദ്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി, ബ്ലോക്ക് സ്ഥാനാർത്ഥികൾ, ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾ എന്നിവർ പ്രസംഗിച്ചു. കൺവെൻഷനിൽ 501 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.