ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി. ഗ്രന്ഥശാല ബാലവേദി കുട്ടികൾക്കായി ഗൂഗിൾ മീറ്റിലൂടെ മോട്ടിവേഷൻക്ലാസ് നടത്തി. ആൻസൻ കുറുമ്പത്തുരുത്താണ് ക്ലാസെടുത്തത്. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. ശാന്തകുമാർ സ്വാഗതം പറഞ്ഞു. അമ്പതോളം കുട്ടികൾ പങ്കെടുത്തു.