മൂവാറ്റുപുഴ:കാരക്കുന്നം വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ ശിലാസ്ഥാപന പെരുന്നാളിന് തുടക്കമായി. വികാരി. ഫാ. പൗലോസ് തളിക്കാട്ട് കൊടികയേറ്റി. പ്രധാന പെരുന്നാൾ ദിവസമായ 28ന് രാവിലെ 8ന് വിശുദ്ധ മൂന്നിന്മേൽ കുർബാനക്ക് ശ്രേഷ്ഠ കാതോലിക്ക ആബൂൻമാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ മുഖ്യകാർമ്മികത്വം വഹിക്കും. ഇടവക മെത്രാപ്പോലീത്ത മാത്യൂസ് മാർ അന്തിമോസ് സഹകാർമ്മികത്വം വഹിക്കും. ഇവിടത്തെ തമുക്ക് നേർച്ച പ്രസിദ്ധമാണ്.