ആലുവ: കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ വാർഷിക സമ്മേളനം സംസ്ഥാന ഉപാദ്ധ്യക്ഷൻ എം. മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഡോ. കേണൽ കെ. രവീന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സേവ പ്രമുഖ് ജി.ബി. ദിനചന്ദ്രൻ, നന്ദകുമാർ പുത്തലത്ത്, എൻ. അനിൽകുമാർ എന്നിവർ സംസാരിച്ചു.

ജില്ല ഭാരവാഹികളായി ഡോ. കേണൽ കെ. രവീന്ദ്രൻ നായർ (പ്രസിഡന്റ്), സി.ഡി. വിഷ്ണു, നന്ദകുമാർ പുത്തലത്ത്, (വൈസ് പ്രസിഡന്റുമാർ), എൻ. അനിൽകുമാർ (സെക്രട്ടറി), ബി. ഗോപാലകൃഷ്ണൻ, ജി. സന്തോഷ് പിള്ള (ജോയിന്റ് സെക്രട്ടറിമാർ), എൻ. എ. കുമാരൻ (ട്രഷറർ), പി.എസ്. മനോജ്കുമാർ (ദേവസ്വം സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.