krishna-sunil
ഗൈനക്കോളജിയിൽ മാസ്റ്റർ ബിരുദം നേടിയ ആലുവ എടയപ്പുറം പൊന്നംകുളത്ത് വീട്ടിൽ സുനിൽ ബാലാനന്ദന്റെയും ഷീബ സുനിലിന്റെയും മകൾ ഡോ. കൃഷ്ണ സുനിലിന് ആലുവ ശ്രീനാരായണ ക്ളബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ ഉപഹാരം കൈമാറുന്നു

ആലുവ: ഗൈനക്കോളജിയിൽ ഉയർന്ന മാർക്കോടെ മാസ്റ്റർ ബിരുദം നേടിയ ആലുവ എടയപ്പുറം പൊന്നംകുളത്ത് വീട്ടിൽ സുനിൽ ബാലാനന്ദന്റെയും ഷീബ സുനിലിന്റെയും മകളും അനൂപ് അശോകന്റെ ഭാര്യയുമായ ഡോ. കൃഷ്ണ പി. സുനിലിനെ ആലുവ ശ്രീനാരായണ ക്ളബ് ആദരിച്ചു. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ ഉപഹാരം കൈമാറി. ക്ളബ് സെക്രട്ടറി കെ.എൻ. ദിവാകരൻ, എസ്.എൻ.ഡി.പി യോഗം ബോർഡ് മെമ്പർ ടി.എസ്. അരുൺ, ക്ളബ് വൈസ് പ്രസിഡന്റ് ആർ.കെ. ശിവൻ, ട്രഷറർ കെ.ആർ. ബൈജു, എം.കെ. ശശി, സി.എസ്. സജീവൻ എന്നിവർ അനുമോദിച്ചു. സുനിൽ ബാലാനന്ദൻ, ഷീബ സുനിൽ, അനൂപ് അശോകൻ, നാരായണി പി. സുനിൽ എന്നിവരും സംബന്ധിച്ചു.