കോലഞ്ചേരി: ചിത്രം തെളിഞ്ഞു,ഇനി പോരാട്ടത്തിന്റെ നാളുകൾ.പുത്തൻകുരിശിൽ വിമത ശല്ല്യം തീരെയില്ലാതെയാണ് തിരഞ്ഞെടുപ്പ്. നാലു വാർഡുകളിൽ എൽ.ഡി.എഫ്, യു. ഡി.എഫ് പോരാട്ടം നേർക്കുനേരാണ്.രാമല്ലൂർ, വടയമ്പാത്ത്മല,വരിക്കോലി, വടവുകോട് വാർഡുകളിൽ രണ്ട് സ്ഥാനാർത്ഥികൾ വീതമാണുള്ളത്. ഐക്കരനാട്ടിൽ മൂന്ന് ജനറൽ വാർഡിലും, ഒരു പട്ടിക ജാതി ജനറൽ വാർഡിലും സ്ത്രീകളുടെ പോരാട്ടം പുരുഷന്മാരോടാണ്. മനയത്തുപീടിക, പെരിങ്ങോൾ വാർഡുകളിൽ എൽ.ഡി.എഫ്, സ്ത്രീകളെ ജനറൽ വാർഡിൽ കളത്തിലിറക്കിയപ്പോൾ പാറേപ്പീടിക ജനറൽ വാർഡിലും, തൊണ്ടിപ്പീടിക പട്ടിക ജാതി ജനറൽ വാർഡിലും ട്വന്റി 20, സ്ത്രീകളെയാണ് മത്സരിപ്പിക്കുന്നത്.